---
title: "കായണ്ണ ഹെയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവത്തിന് (ആരവം2022)തുടക്കമായി "
english_title: "Kayanna Hare Secondary School Art Festival (Aravam2022) begins"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74277/Kayanna- Hare -Secondary -School-Art- Festival- (Aravam2022) -begins-"
published_at: "2022-10-13T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63480fb59dcb5_SCH.jpg"
keywords: []
---

# കായണ്ണ ഹെയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവത്തിന് (ആരവം2022)തുടക്കമായി 

> **Lead Summary:** **കായണ്ണ** :കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരവം 2022 പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ രബിന നിധീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കായണ്ണ** :കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരവം 2022 പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ രബിന നിധീഷ് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ കെ ഷാമിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡന്റ് ജോഷി കുന്നുമ്മല്‍ അധ്യക്ഷനായി.

ഹെഡ്മാസ്റ്റര്‍ കെ വി പ്രമോദ് , മദര്‍ പി ടി എ ചെയര്‍പേഴ്‌സണ്‍ ബീന, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി. സത്യന്‍, സചിത്രന്‍ പേരാമ്പ്ര, സിബി അലക്‌സ്, കലോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ. എല്‍ കെ. ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74277/Kayanna- Hare -Secondary -School-Art- Festival- (Aravam2022) -begins-)